city-gold-ad-for-blogger

വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍

വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍
കാഞ്ഞങ്ങാട്: വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ട് സംഘം അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ കാസര്‍കോട്, കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥരാണ് ജില്ലയിലെ കിഴക്കന്‍ വനമേഖല കേന്ദ്രീകരിച്ച് നായാട്ടു നടത്തി വന്ന സംഘത്തെ അറസ്റ്റ് ചെയ്തത്.

വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍
പടിമരുതിലെ റെജു ബേബി, (34), കുറ്റിക്കോല്‍ സ്വദേശികളായ ജോസഫ് ഏബ്രഹാം(51), ടി.ടി. ജോണ്‍സണ്‍(42), പനത്തടിയിലെ ജോബി ജോണ്‍(29), കള്ളാറിലെ ടി.ജെ. ജോസഫ്(69) എന്നിവരാണ് അറസ്റ്റിലായത്.

വെടിവെച്ചിട്ട മൂന്നു വയസു പ്രായമുള്ള പെണ്‍ മലമാനിന് ഒന്നര കിന്റല്‍ തൂക്കം വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാലുകള്‍ ബന്ധിച്ച് മാനിനെയും കൊണ്ട് വനത്തില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് സംഘത്തെ റാണിപുരത്തുവെച്ച് പിടികൂടിയത്.

നായാട്ട് സംഘം സഞ്ചരിച്ച ജീപ്പും ബൈക്കും കസ്റ്റഡിയിലെടുത്തു. രണ്ട് നാടന്‍ തോക്കുകള്‍ അഞ്ച് തിരകള്‍, രണ്ട് കത്തി എന്നിവയും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ല. ഫോറസ്റ്റ് ഓഫീസര്‍മാരായ എം.രാജീവന്‍, ജി.പ്രദീപ്, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ എസ്.എന്‍.രാജേഷ്, വി.വി.രാജഗോപാല്‍, എം.കേശവന്‍, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നായാട്ടുസംഘത്തെ പിടികൂടിയത്.

വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍

വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍

വെടിവെച്ചിട്ട മലമാനുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍

Photo: Prabhakaran Kanhangad 

Keywords: Sambar Deer, Meat, Hunting, Gang, Arrest, Kanhangad, Kasaragod, Forrest office, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia