ട്രെയിനില്‍ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്ക്
Mar 3, 2015, 17:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/03/2015) ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കണ്ണൂര്‍ താനെ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ് ടി.ബി സര്‍ക്കിളിനടുത്തെ കോട്ടക്കല്‍ ആര്യവൈദ്യശാല പരിസരത്ത് താമസിക്കുന്ന പി.സി നാസറിന്റെ ഭാര്യ ഫാത്വിമ (50) യ്ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി. കണ്ണൂരിലെ വീട്ടില്‍ നിന്നും തിരിച്ച് നാട്ടിലേക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വരുന്നതിനിടെയാണ് സംഭവം. കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.

Keywords: Train, Injured, Hospital, Kanhangad, Kerala, Fathima.