city-gold-ad-for-blogger

ഭര്‍തൃമതി ഉച്ച ഉറക്കത്തിനിടയില്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2015) ഉച്ച ഉറക്കത്തിനിടെ ഭര്‍തൃമതി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള നീര്‍ച്ചാലിലെ രമേശിന്റെ ഭാര്യ ശര്‍മിള (30) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടുജോലിക്കിടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വിശ്രമിക്കാനായി കിടന്നതായിരുന്നു.

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേ സമയം ബന്ധുക്കളില്‍ ചിലര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായത്.

നീര്‍ച്ചാല്‍ അന്തപ്പള്ളക്കടുക്കയിലെ മത്തടി - കമല ദമ്പതികളുടെ മകളാണ്. മൂന്ന് വര്‍ഷം മുമ്പാണ് കൂലിത്തൊഴിലാളിയായ രമേശനും ശര്‍മിളയും വിവാഹിതരായത്. മക്കളില്ല. മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
ഭര്‍തൃമതി ഉച്ച ഉറക്കത്തിനിടയില്‍ മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia