കുണിയയില്‍ ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനേയും കാണാതായി
Jul 29, 2015, 09:05 IST
പെരിയ: (www.kasargodvartha.com 29/07/2015) കുണിയയില്‍ 30 കാരിയായ ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനേയും കാണാതായതായി പരാതി. കുണിയ കപ്പണക്കാലിലെ ഷറഫുദ്ദീന്റെ ഭാര്യ റുഖിയയേയും ആറുവയസുകാരനായ മകന് മുഹമ്മദ് ബിസ്റുദ്ദീനേയുമാണ് കഴിഞ്ഞദിവസംമുതല്‍ കാണാതായത്.
ഷറഫുദ്ദീനും കുടുംബവും കപ്പണക്കാലിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന ഷറഫുദ്ദീന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ റുഖിയ കുട്ടിയേയുംകൂട്ടി ക്വാര്‍ട്ടേഴ്സില്‍നിന്നും ഇറങ്ങുകയും ഒരു ഓട്ടോയില്‍കയറി പോവുകയുമായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് ക്വാര്‍ട്ടേഴ്സ് ഉടമ ഇക്കാര്യം ഷറഫുദ്ദീനെ ഫോണിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുണിയയിലെത്തിയ ഷറഫുദ്ദീന് പലയിടങ്ങളിലും ഭാര്യയേയും കുട്ടിയേയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. റുഖിയയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഷറഫുദ്ദീന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords : Missing, Kanhangad, Kerala, Housewife, Son, Kasaragod, Housewife and son goes missing.