26 കാരനോടൊപ്പം ഒളിച്ചോടിയ 39 കാരിയെ കോടതിയില്‍ ഹാജരാക്കി
May 5, 2012, 11:20 IST
കാഞ്ഞങ്ങാട്: 26 കാരനോടൊപ്പം ഒളിച്ചോടിയ മൂന്ന് മക്കളുടെ മാതാവായ 39 കാരിയെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. ചിറ്റാരിക്കാല്‍ പാലാവയലിലെ ബാബുവിന്റെ ഭാര്യ ഷിജിയെയാണ് (39) വെള്ളിയാഴ്ച വൈകുന്നേരം ചിറ്റാരിക്കാല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ ഹാജരാക്കിയത്.
കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് ഷിജി വീണ്ടും കാമുകനോടൊപ്പം പോയി. രണ്ടാഴ്ച മുമ്പാണ് എല്‍ഐസി ഏജന്റായ ഷിജി കാമുകനായ ആലക്കോട് സ്വദേശി ജയ്‌സണിനോടൊപ്പം ഒളിച്ചോടിയത്.
ഭര്‍തൃഗൃഹത്തില്‍ താമസിച്ചുവരുന്നതിനിടെ ഷിജി ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ റബ്ബര്‍ടാപ്പിംഗ് തൊഴിലാളിയായ ജയ്‌സണുമായി പരിചയപ്പെട്ടത്. പരസ്പരം മൊബൈ ല്‍ നമ്പര്‍ കൈമാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. മൂന്ന് മക്കളെയും ഭര്‍തൃ ഗൃഹത്തില്‍ നിര്‍ത്തിയാണ് ഷിജി ജയ്‌സണിനോടൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവ് ബാബുവിന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ ഷിജിയെ കണ്ടെത്തുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Keywords: Kasaragod, Kanhangad, Couples.