വിളക്കില്‍ മണ്ണെണ്ണയെന്ന് കരുതി പെട്രോള്‍ ഒഴിച്ച വീട്ടമ്മയ്ക്ക് പൊള്ളലേറ്റു
May 28, 2012, 15:49 IST
കാഞ്ഞങ്ങാട്: കരിന്തിരി കത്തുകയായിരുന്ന വിളക്കില്‍ മണ്ണെണ്ണയെന്ന് കരുതി പെട്രോള്‍ ഒഴിച്ച വീട്ടമ്മയ്ക്ക് തീപടര്‍ന്ന് പൊള്ളലേറ്റു. കൊളവയലിലെ ഗംഗാധരന്റെ ഭാര്യ അനിതയ്ക്കാണ് (41) പൊള്ളലേറ്റത്. ഇന്നലെ രാത്രി വീട്ടിനകത്ത് കരിന്തിരി കത്തുകയായിരുന്ന വിളക്കില്‍ അനിത കന്നാസിലുണ്ടായിരുന്ന പെട്രോള്‍ മണ്ണെണ്ണയെന്ന് കരുതി ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ തീ അനിതയുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ അനിതയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: House wife, Fire, Injured, Kanhangad, Kasaragod