സ്വര്‍ണത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട യുവതി തീവണ്ടിക്ക് ചാടി ജീവനൊടുക്കി
May 22, 2013, 16:25 IST
കാഞ്ഞങ്ങാട്: സ്വര്‍ണത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട യുവതി തീവണ്ടിക്ക് ചാടി ജീവനൊടുക്കി. ചിറ്റാരിക്കാല്‍ തവളക്കുണ്ടിലെ മനോജിന്റെ ഭാര്യ ശകുന്തള(36)യാണ് ബുധനാഴ്ച രാവിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടിയിരുന്നു. തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു. വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Housewife, Suicide, Chittarikkal, Nileshwaram, Pallikkara, Railway track, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News