ഭര്‍തൃമതി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി
Dec 29, 2014, 12:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2014) ഭര്‍തൃമതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട്ടെ നാരായണന്റെ ഭാര്യയും കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിലെ പരേതനായ രാഘവന്‍- രാധ ദമ്പതികളുടെ മകളുമായ സുചല(38)യാണ് മരിച്ചത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
പടന്നക്കാട്ടെ ഭര്‍തൃവീട്ടില്‍ നിന്നു രണ്ടു വയസുള്ള ഏക മകന്‍ അക്ഷയ്‌ക്കൊപ്പം മുത്തപ്പനാര്‍ക്കാവിലെ സ്വന്തം വീട്ടില്‍ വന്ന സുചല വന്നഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം കിടപ്പുമുറിയില്‍ കയറിയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്തു അകത്തു കടന്നു നോക്കിയപ്പോഴാണ് സുചലയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷമാണ് മൃതദേഹം പരിയാരത്തേക്കു മാറ്റിയത്.
സഹോദരങ്ങള്‍: സുനിത, രാഗേഷ്.

Keywords : House-wife, Kanhangad, Obituary, Suicide, Kerala, Pariyaram Medical College.
Advertisement:
Advertisement: