വീട്ടമ്മയുടെ മരണം; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
Jul 12, 2012, 16:32 IST
വെള്ളരിക്കുണ്ട് : മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വീട്ടമ്മ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മാലോം പാടിയോട്ട് ചാലിലെ ഓമനയുടെ (52) മരണം സംബന്ധിച്ചാണ് വെള്ളരിക്കുണ്ട് സി ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നത്. ഒരാഴ്ച മുമ്പാണ് മകളുടെ ഭര്‍ത്താവ് ഉദയന്റെ മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ഓമനയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഓമന മരണപ്പെടുകയായിരുന്നു. ഓമനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ സുഷുമ്‌ന നാഡിക്കേറ്റ മുറിവിനെ തുടര്‍ന്ന് ഉണ്ടായ ന്യുമോണിയ ബാധയാണ് മരണ കാരണമെന്ന് വ്യക്തമായി. മര്‍ദ്ദനമേറ്റ ഓമനയെ ഉദയന്‍ തള്ളിവീഴ്ത്തിയതിനെ തുടര്‍ന്നാണ് ഓമനയുടെ സുഷുമ്‌ന നാഡിക്ക് മുറിവേറ്റത്.
ഒരാഴ്ച മുമ്പ് മദ്യലഹരിയില്‍ വീട്ടിലെത്തിയ ഉദയന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇത് തടഞ്ഞപ്പോഴാണ് ഭാര്യാ മാതാവായ ഓമനയെ ഉദയന്‍ ആക്രമിച്ചത്. പരിക്കേറ്റ ഓമനയെ ഉദയന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഓമനയെ മര്‍ദ്ദിച്ചതിന് ഉദയനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഓമന മരണപ്പെട്ട സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഉദയനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Keywords: Vellarikundu, kasaragod, Kanhangad, Kerala, Death, House-wife, Arrest