കാലിച്ചാനടുക്കത്ത് വീട് കത്തി നശിച്ചു
May 29, 2012, 10:41 IST
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. ശാസ്താംപാറ മൂപ്പിലെ ആയിശയുടെ വീടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആയിശയും അഞ്ചു പെണ്‍മക്കളുമാണ് ഇവിടെ താമസിക്കുന്നത്. ആയിശയും മക്കളും പുറത്ത് പോയ സമയത്താണ് വീടിന് തീപിടുത്തമുണ്ടായത്. അതിനാല്‍ ദുരന്തം ഒഴിവായി. രണ്ട് വര്‍ഷം മുമ്പാണ് ആയിശയും കുടുംബവും ഇവിടെ താമസം തുടങ്ങിയത്. ശാസ്താംപാറയിലെ ദര്‍ഘാസ് സ്ഥലത്താണ് ഓലമേഞ്ഞ വീട് നിര്‍മ്മിച്ചത്. വീടിനകത്തുണ്ടായ ടി.വി. ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ കത്തി നശിച്ചു.
Keywords: House fires, Kalichanadukkam, Kanhangad, Kasaragod