സഹായമായെത്തി; ഓമനക്ക് വീടൊരുങ്ങി
Aug 21, 2012, 09:57 IST
കാഞ്ഞങ്ങാട്: ചോര്‍ന്നൊലിക്കാത്ത വീടെന്ന ഓമനയുടെ സ്വപ്‌നം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സാക്ഷാല്‍ക്കരിച്ചു. മൂന്ന് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാടിന്റെ മനസ്സറിയുന്ന യുവത്വം മുന്നിട്ടിറങ്ങിയപ്പോള്‍ ഒരു കുടുംബത്തിനാകെ ആശ്വാസമായി.
എടമുണ്ടയിലെ ഓമനയുടെ കുടുംബത്തിനാണ് ഡിവൈഎഫ്‌ഐ എടമുണ്ട യൂണിറ്റും ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരും സഹായമായെത്തിയത്. ഇ എം എസ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്റെ കോണ്‍ക്രീറ്റ് പണി സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങിക്കിടക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് വീടിന് സമീപം പ്ലാസ്റ്റിക് ഷീറ്റില്‍ നിര്‍മിച്ച ചെറിയ കൂരയിലായിരുന്നു താമസം. നാലുവര്‍ഷം മുമ്പ് ഓമനയുടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഓമന കോണ്‍ക്രീറ്റ് ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക വരുമാനം. വിദ്യാര്‍ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരില്‍ മനസിലാക്കിയ ഡിവൈഎഫ്‌ഐ് പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ജോലി സൗജന്യമായി ഏറ്റെടുക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മണി എടമുണ്ട, അജിത്കുമാര്‍, സത്യന്‍, സതീശന്‍, രഘു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതിനാലോളം പ്രവര്‍ത്തകരാണ് പണി പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസം, ചികിത്സ എന്നിവയില്‍ ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ, ചെഗുവേര ക്ലബ് പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട്.

Keywords: House, Omana, Help, DYFI, Edamunda, Kanhangad, Kasaragod