തീവെപ്പ് സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല
Jan 14, 2012, 16:36 IST
പെരിയ: അജാനൂര്‍ കൊളവയ ല്‍ സ്വദേശിയുടെ ചാലിങ്കാലി ലെ പണിതീരാത്ത വീടിന് ക ഴിഞ്ഞദിവസം രാത്രി തീവെച്ച സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ ചാലിങ്കാല്‍ കുളത്തിന് സമീപത്തു ള്ള പണി പൂര്‍ത്തിയാകാത്ത വീടാണ് രാത്രി 10 മണിയോടെ അജ്ഞാത സംഘം അഗ്നിക്കിരയാക്കിയത്. പരിസരവാസികളുടെ സഹായത്തോടെ കാ ഞ്ഞങ്ങാട്ടെ അഗ്നിശമന സേനയാണ് മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ തീയണച്ചത്. വീടിന്റെ ജനലുകളും ഏതാനും നി ര്‍മ്മാണ സാമഗ്രികളും കത്തിനശിച്ചിരുന്നു. അതേ സമയം ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അമ്പലത്തറ പോലീസ് പറയുന്നത്.
വീടിന് ആരെങ്കിലും തീവെച്ചതാണെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ വീടിന് തീവെച്ചതാണെന്നാണ് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പ രാതി നല്‍കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ചാലിങ്കാലില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമായ സാഹചര്യത്തില്‍ വീടിന് തീവെച്ചതിന് പിന്നില്‍ ഗൂഢസംഘമാണെന്ന സം ശയം ഇതിനകം ബലപ്പെട്ടിട്ടുണ്ട്. ചാലിങ്കാലില്‍ തീവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
Keywords: Kasaragod, House, Burnt, Periya, Kanhangad






