വ്യാപാരിയുടെ വീട്ടിലെ കവര്‍ച: മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചു
Sep 3, 2013, 16:00 IST
കാഞ്ഞങ്ങാട്: വ്യാപാരിയുടെ വീട്ടില്‍ നിന്നും 29 പവന്‍ സ്വര്‍ണാഭരണങ്ങളും 28,000 രൂപയും മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ടൗണിലെ ബോബനും മോളിയും ഫാന്‍സി കടയുടമ ചീരനില്‍ ഫിലിപ്പിന്റെ റെയില്‍വേ സ്‌റ്റേഷനടുത്ത വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്കും തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
ഫിലിപ്പും കുടുംബവും ഞായറാഴ്ച രാവിലെ മകളുടെ ഭര്‍ത്താവിന്റെ ഭീമനടിയിലെ വീട്ടില്‍ വിരുന്നിനു പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടാം നിലയിലെ കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ താഴത്തെ നിലയിലെ മൂന്ന് മുറികളിലായി വെച്ചിരുന്ന ഷെല്‍ഫുകള്‍ കുത്തിത്തുറന്നായിരുന്നു ആഭരണങ്ങളും പണവും കവര്‍ന്നത്. ഷെല്‍ഫുകളില്‍ നിന്നും തുണിയും മറ്റു സാധനങ്ങളും വാരി വലിച്ചിട്ടിരുന്നു.
മുറികളില്‍ ലാപ്‌ടോപ്, മൊബൈല്‍ എന്നിവ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. കഴിഞ്ഞമാസം 18 നാണ് ഫിലിപ്പിന്റെ മകന്റെ വിവാഹം നടന്നത്. അതിനാല്‍ സ്വര്‍ണവും മറ്റും വീട്ടിലുണ്ടാകുമെന്ന നിഗമനത്തിലാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് കരുതുന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഏതാനും വിരലടയാളവും കിട്ടിയിട്ടുണ്ട്.
Also Read:
ബലാല്‍സംഗവീരന്‍ ജയശങ്കറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പ്രതിഫലം
Keywords : Kanhangad, Police, Robbery, Theft, Kasaragod, Kerala, Merchant, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.