ആവിക്കരയില്‍ വീടിന് നേരെ ആക്രമണം
Feb 3, 2012, 17:54 IST
കാഞ്ഞങ്ങാട്: ആവിക്കരയില്‍ ഒരു സംഘം വ്യാഴാഴ്ച രാത്രി വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. ആവിക്കരയിലെ സുകുമാരന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നികേഷ്, നിഷാന്ത്, ജ്യോതിഷ്, മണി, പ്രിയേഷ് തുടങ്ങിയവര്‍ സുകുമാരന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ക്കുകയായിരുന്നു.
അതിക്രമം തടയാന്‍ ശ്രമിച്ച സുകുമാരന്റെ ഭാര്യ സ്റ്റില്ലയെ സംഘം തള്ളിയിടുകയും മകന്‍ സുകേഷി(23)നെ മര്‍ദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ സുകേഷ് കാഞ്ഞങ്ങാട്ടെ സ്വകാര്യാ ശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് വീട് കയറിയുള്ള അക്രമത്തിന് കാരണം. സുകുമാരനെ സംഘം ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും പരാതിയുണ്ട്. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.
Keywords: House, Attack, Avikkara Kanhangad, Kasaragod