city-gold-ad-for-blogger

ജമാഅത്ത് പ്രസിഡണ്ടിന്റെ വീട് ആക്രമിച്ച പ്രതികളെ കൊണ്ടുവരാന്‍ പോലീസ് മുംബൈയിലേക്ക് തിരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09/02/2015) അരയി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബി.കെ. യൂസഫ് ഹാജിയുടെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിക്കുകയും ചെയ്ത സംഭവത്തില്‍ വിമാനത്താവളത്തില്‍ പിടിയിലായ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസ് മുംബൈയിലേക്ക് തിരിച്ചു. അരയി സ്വദേശികളായ ചാപ്പയില്‍ മനോജ് (31), ബിജു (29) എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനായാണ് ഹൊസ്ദുര്‍ഗ് എ.എസ്.ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, സന്തോഷ് എന്നിവര്‍ മുംബൈയിലേക്ക് തിരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്.

കഴിഞ്ഞ നവംബര്‍ 22ന് പുലര്‍ച്ചെയാണ് അരയി ജമാഅത്ത് പ്രസിഡണ്ട് ബി.കെ. യൂസഫ് ഹാജിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. യൂസഫ് ഹാജിയുടെ ബന്ധു മുനീറിന്റെ ഉടമസ്ഥതയിലുള്ള കാറും യൂസഫ് ഹാജിയുടെ മകന്റെ ബൈക്കുമാണ് കത്തിച്ചത്. കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേരെകൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജമാഅത്ത് പ്രസിഡണ്ടിന്റെ വീട് ആക്രമിച്ച പ്രതികളെ കൊണ്ടുവരാന്‍ പോലീസ് മുംബൈയിലേക്ക് തിരിച്ചു

Keywords : Kanhangad, Jamaath-committee, President, House, Attack, Case, Investigation, Accuse, Police, Airport, Manoj, Biju. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia