ജമാഅത്ത് പ്രസിഡണ്ടിന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കും
Jan 2, 2015, 17:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2015) അരയി ജമാഅത്ത് പ്രസിഡണ്ടും ഹൊസ്ദുര്‍ഗിലെ വ്യാപാരിയുമായ ബി.കെ യൂസഫ് ഹാജിയുടെ വീടിനു നേരെ ആക്രമം നടത്തുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതികളില്‍ ചിലര്‍ ഗള്‍ഫിലേക്ക് കടക്കുകയും മറ്റു രണ്ടു പേരെ പിടികൂടാന്‍ കഴിയാതെ പോവുകയും ചെയ്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് നടപടി ആരംഭിച്ചത്.
കേസില്‍ അഞ്ച് പേരെ പ്രതികളാക്കി പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. യൂസഫ് ഹാജിയുടെ പരിസരവാസികളായ സജീഷ് കുമാര്‍, ചാപ്പയില്‍ സിജു, മനോജ്, മധു, സുരേഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് റിപോര്‍ട്ടിലുണ്ട്.
ഇവരില്‍ മൂന്ന് പേര്‍ സംഭവത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റു രണ്ടു പേര്‍ പിടിതരാതെ മുങ്ങിനടക്കുകയാണ്. നവംബര്‍ 22ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് യൂസഫ് ഹാജിയുടെ വീടിന് നേരെ ഒരുസംഘം അക്രമം നടത്തി കാറിനും തീയിട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു
Keywords : Kasaragod, Kanhangad, Jamaath-committe, President, House, Attack, Case, Police, Investigation, Accuse, Arayi Jama ath president.
Advertisement: