വീട് തകര്‍ത്ത സംഭവം: അന്വേഷണം തുടങ്ങി
Mar 28, 2012, 13:00 IST
കാഞ്ഞങ്ങാട്: അരയി കാര്‍ത്തികയില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി. കാര്‍ത്തികയിലെ ആലക്കോടന്‍ കുഞ്ഞമ്പുവിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാത സംഘം കല്ലെറിഞ്ഞ് തകര്‍ത്തത്. ഇതു സംബന്ധിച്ച് കുഞ്ഞമ്പു ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയ ശേഷം വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന കുഞ്ഞമ്പു ഉറങ്ങുകയായിരുന്ന കിടപ്പുമുറിയുടെ ജനല്‍ഗ്ലാസുകളാണ് എറിഞ്ഞ് തകര്‍ത്തത്.
Keywords: kasaragod, Kanhangad, House, Attack, case, police-enquiry,