city-gold-ad-for-blogger

ജമാഅത്ത് ഭാരവാഹിയുടെ വീട് ആക്രമിച്ച പ്രതികള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

     കാഞ്ഞങ്ങാട്: (www.kasargodvartha.com 08/02/2015) ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടിന്റെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിക്കുകയും ചെയ്ത സംഭവത്തിലെ രണ്ടുപ്രതികള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. അരയി സ്വദേശികളായ ബിജു, മനോജ് എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ പിടിയിലായത്.

മുംബൈ സഹര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ വിട്ടുകിട്ടാന്‍ ഹൊസ്ദുര്‍ഗ് പോലീസ് ഞായറാഴ്ച മുംബൈയിലേക്ക് തിരിക്കും. ഗള്‍ഫിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

കഴിഞ്ഞ നവംബര്‍ 22ന് പുലര്‍ച്ചെയാണ് അരയി ജമാഅത്ത് പ്രസിഡണ്ട് ബി.കെ. യൂസഫ് ഹാജിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. യൂസഫ് ഹാജിയുടെ ബന്ധു മുനീറിന്റെ ഉടമസ്ഥതയിലുള്ള കാറും യൂസഫ് ഹാജിയുടെ മകന്റെ ബൈക്കുമാണ് കത്തിനശിച്ചത്. ബൈക്കിനും കാറിനും തീവെച്ച ശേഷമാണ് വീടിന് നേരെ അക്രമം നടത്തിയത്. തീയണച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജമാഅത്ത് ഭാരവാഹിയുടെ വീട് ആക്രമിച്ച പ്രതികള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

Related News: 
കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു

Keywords : Kanhangad, Jamaath-committee, President, House, Attack, Case, Accuse, Arrest, Airport, Kasaragod, Kerala, Mumbai.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia