മക്കള്‍ ഉപേക്ഷിച്ച മാതാവിനെ ഊട്ടിയത് ആശുപത്രിയിലെ മാലാഖമാര്‍
Jul 7, 2015, 18:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/07/2015) മക്കള്‍ ഉപേക്ഷിച്ച മാതാവിനെ ഊട്ടിയത് ആശുപത്രിയിലെ മാലാഖമാര്‍. കടുത്ത രക്ത സമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച് ആശുപത്രിയില്‍ എത്തിച്ച ശേഷം മക്കള്‍ ഉപേക്ഷിച്ച 65 കാരിയായ ഉദുമ പാക്യാരയിലെ പരേതനായ മസ്താന്റെ ഭാര്യ ഫാത്വിമ എന്ന പാത്തുവിനാണ് അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ നേഴ്‌സുമാര്‍ തുണയായത്.
ജൂണ്‍ 29നാണ് ഫാത്വിമയും മകളും ഭര്‍തൃ സഹോദരന്‍ അയൂബും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തീര്‍ത്തും അവശയായ ഫാത്വിമയെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം മാതാവിനെ സംരക്ഷിക്കാനോ പരിചരിക്കാനോ മുതിരാതെ മകള്‍ ഫൗസിയയും മറ്റും സ്ഥലം വിടുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. ഫാത്വിമയുടെ മൊഴിയെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് മകള്‍ ഫൗസിയക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 24 (മെയിന്റന്‍സ് ആന്റ് വെല്‍ഫെയര്‍ ആക്ട്) അനുസരിച്ച് കേസെടുത്തു. ഫാത്വിമ നേരത്തെ അജാന്നൂര്‍ മുട്ടുന്തലയില്‍ താമസിച്ചിരുന്നു.
അവിടെ സ്വന്തമായുണ്ടായിരുന്ന കുറച്ച് സ്ഥലം സഹോദരന്‍ അന്തുമായിയുടെ മകളുടെ വിവാഹ ആവശ്യത്തിന് വിറ്റ ശേഷം മകള്‍ ഫൗസിയയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അവിടെ താമസിച്ചു വരുന്നതിനിടയിലാണ് അസുഖം മൂര്‍ഛിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഫാത്വിമയ്ക്ക് പരിചരണവുമായി അടുത്തുള്ളത് ആശുപത്രിയിലെ നഴ്‌സുമാരാണ്.
വാര്‍ഡില്‍ തനിച്ചു കഴിയുന്ന വൃദ്ധയ്ക്ക് ഒപ്പം സദാ സമയവും നഴ്‌സുമാര്‍ കൂട്ടിനുണ്ട്. ഭക്ഷണവും മരുന്നും കൃത്യമായി ഇവര്‍ നല്‍കി വരുന്നുണ്ട്. ഫാത്തിമക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടിവരും.
കൂട്ടിന് ഇരിക്കാന്‍ കുടുംബക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ചികിത്സ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാണെന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, hospital, General-hospital, Hospital nurses treated this mother.
Advertisement: