ജില്ലാ ആശുപത്രിയില്‍ പരാക്രമം കാട്ടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു
Jun 18, 2012, 12:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറെയും നേഴ്‌സിംഗ് അസിസ്റ്റന്റിനെയും കയ്യേറ്റം ചെയ്യുകയും, ആശുപത്രിയിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നഗരത്തില്‍ നടന്ന അടിപിടിയില്‍ മുഖത്ത് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെള്ളരിക്കുണ്ട് ചീര്‍ക്കയം സ്വദേശി അനൂപ്(26)ആണ് മദ്യ ലഹരിയില്‍ ആശുപത്രി ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ശ്രീജിത്തിനെയും നേഴ്‌സിംഗ് അസിസ്റ്റന്റ് ലക്ഷണന്‍ കയ്യൂരിനെയും കയ്യേറ്റം ചെയ്തത്. യുവാവിന്റെ പരാക്രമത്തില്‍ ആശുപത്രിയിലെ സ്‌കാനര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ തകര്‍ന്നു.
അനൂപിന്റെ മുഖത്ത് സ്റ്റിച്ചിടാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപിതനായ യുവാവ് ഡോക്ടര്‍ക്ക് നേരെ തിരിഞ്ഞത്. മൂര്‍ച്ചയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കിടയില്‍ നിന്നും തലനാരിഴയ്ക്കാണ് ഡോ. ശ്രീജിത്ത് രക്ഷപ്പെട്ടത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതിനിടെ നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച രാവിലെ ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തി. ആശുപത്രി സൂപ്രണ്ട് എം.പി. ജീജ, ആര്‍.എം.ഒ, പി.എം. ആശ, ഡോ. സിറിയിക് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Remand, Kanhangad, Attack, Hospital, Youth, Accuse