ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം പന്തലിന് കാല്‍നാട്ടി
Nov 23, 2011, 09:34 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാല്‍നാട്ട് ചടങ്ങ് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.അബ്ദുല്‍ സത്താര്‍ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ശോഭ, ഡി.പി.സി കൗണ്‍സില്‍ അംഗം സി. ശ്യാമള, ടി.വി. നാരായണ മാരാര്‍, ബഷീര്‍ ആറങ്ങാടി, ടി.വി. ജാനകി, സി. ഗംഗാധരന്‍ പ്രസംഗിച്ചു.
Keywords: Hosdurg, Sub-District Kalolsavam, Kanhangad, Kasaragod