city-gold-ad-for-blogger

വീട് തകര്‍ത്ത് കുടുംബത്തെ ആക്രമിച്ച നാലുപേര്‍ കോടതിയില്‍ കീഴടങ്ങി


വീട് തകര്‍ത്ത് കുടുംബത്തെ ആക്രമിച്ച നാലുപേര്‍ കോടതിയില്‍ കീഴടങ്ങി
കാഞ്ഞങ്ങാട്: കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്ത കേസില്‍ പ്രതികളായ നാലുപേര്‍ കോടതിയില്‍ കീഴടങ്ങി.

ബങ്കളം മൂലയടുക്കത്തെ കുമാരന്‍(50),മകന്‍ രതീഷ്(27), ബങ്കളം കൂട്ടപ്പുന്നയിലെ നാരായണന്റെ മകന്‍ സുഷിത്ത്(23)എരിക്കുളം മൂലായിപ്പള്ളിയിലെ കുഞ്ഞമ്പുവിന്റെ മകള്‍ സന്തോഷ്(23) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒ ന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇ വര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

മടിക്കൈ കക്കാട്ടെ വടക്കിനിയില്‍ കുഞ്ഞിരാമന്റെ ഭാര്യ ശാരദ(55)യുടെ പരാതി പ്രകാരമാണ് കുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. 2011 ഡിസംബര്‍ 18 ന് രാത്രി 10 മണിക്ക് ശാരദയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന സഹോദരന്‍ കുമാരന്റെ നേതൃത്വത്തിലുള്ള സംഘം ശാരദയെ വടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ശാരദയെ ആക്രമിക്കുന്നത് തടഞ്ഞ അനുജന്‍ ബാലകൃഷ് ണനെയും ശാരദയുടെ സ ഹോദര ഭാര്യമാരായ സീമ, ഷീന എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
പിതാവിന്റെ വാര്‍ഷിക അടിയന്തിരത്തിന് കുമാരന്റെ ഭാര്യയുടെ വീട്ടുകാരെ ക്ഷണിച്ചതിലുള്ള വിരോധമാണ് വീടുകയറിയുള്ള അക്രമത്തിന് കാരണമായത്.

വീടിന്റെ ജനല്‍ചില്ലുകളും കസേരകളും മറ്റ് ഉപകരണങ്ങളും സംഘം അടിച്ച് തകര്‍ത്തു.
പരിക്കേറ്റ ശാരദയെയും മറ്റ് കുടുംബാംഗങ്ങളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.'

Keywords: House, Attack,  court, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia