city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.08.2014) നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മെട്ടമ്മല്‍ ജുമാമസ്ജിദിന് സമീപത്തെ ഹിഷാ (20)മാണ് മരിച്ചത്. മെട്ടമ്മലിലെ വി.വി ഷാഹുല്‍ ഹമീദ് - ആഇശ ദമ്പതികളുടെ മകനാണ്.

പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിനായി വിളിച്ചുണര്‍ത്തിയപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പഴയങ്ങാടി മാടായി ക്രസന്റ് കോളജില്‍  അവസാന വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ് ഹിഷാം. സഹോദരങ്ങള്‍: മുഹമ്മദ് ഷമീം, സാലിഹ, ഉബൈദ്, തല്‍ഹത്ത്. മൃതദേഹം മെട്ടമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Keywords : Kanhangad, Nurse, Student, Death, Kasaragod, Obituary, Hisham. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia