പെരിയയില്‍ പിടിയിലായ അങ്കക്കോഴികള്‍ കോടതിയില്‍ ലേലത്തില്‍ പോയത് 3038 രൂപയ്ക്ക്
Jun 30, 2015, 19:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2015) അങ്കകോഴിക്ക് കോടതിയിലെത്തിയപ്പോള്‍ പൊന്നും വില. പെരിയക്കടുത്ത് ചെങ്ങറ കോളനിയില്‍ കോഴിയങ്കത്തിനിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കോഴികള്‍ ചൊവ്വാഴ്ച കോടതി പരിസരത്ത് ലേലത്തില്‍ പോയത് 3038രൂപക്ക്.
അങ്കകോഴികളെ ഇത്ര ഉയര്‍ന്ന വിലക്ക് ലേലം വിളിച്ചത് അങ്കം നടത്താനാണെന്നാണ് കരുതുന്നത്. ബേക്കലിലെ നിസാറാണ് ഉയര്‍ന്ന തുകയ്ക്ക് കോഴികളെ ലേലം കൊണ്ടത്. നാടന്‍ കോഴികള്‍ക്ക് കി ലോക്ക് 225 മുതല്‍ 250 രൂപവരെയാണ് നിലവിലുള്ള വില. ഒരു കോഴിക്ക് മൂന്ന് കി.ലോ തൂക്കം കണക്കാക്കിയാല്‍ തന്നെ 750 രൂപയില്‍ താഴെയാണ് വില. രണ്ട് കോഴികള്‍ക്ക് ഏറ്റവും കൂടിയത് 1500 രൂപാവരെ കണക്കാക്കാം. ഇത്തരം സാഹചര്യത്തില്‍ 3038 രൂപക്ക് കോഴികളെ വിളിച്ചത് കാഞ്ഞങ്ങാട്ട് മറ്റൊരു കോഴിയങ്കത്തിന് കളമൊരുക്കാനാണെന്നാണ് സംശയിക്കപ്പെടുന്നത്. പോലീസ് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ അങ്കം നടത്താനല്ല പെരുന്നാളിന് അങ്കകോഴികളെ തീന്‍മേശയിലെത്തിക്കാനാണെന്നാണ് ചില യുവാക്കളുടെ കമന്റ്. പോലീസ് ഹാജരാക്കിയ കോഴികളെ ലേലം വിളിക്കാന്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) കോടതിയാണ് ഉത്തരവിട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Periya, Court, Police, Price.
Advertisement: