ജില്ലയില്‍ കനത്ത കാറ്റും മഴയും നാശം വിതച്ചു
Jun 21, 2015, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 21/06/2015) ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റും മഴയും ജില്ലയില്‍ കനത്ത നാശം വിതച്ചു. ചെര്‍ക്കള ജാല്‍സൂര്‍ റോഡില്‍ കര്‍മന്തോടിയില്‍ മരം പൊട്ടി വീണ് സംസ്ഥാന പാതയില്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാറഡുക്കയിലും മുളിയാറിലും മരങ്ങള്‍ പൊട്ടിവീണു. കാസര്‍കോട് ജി.എച്ച്.എസ്.എസിന് സമീപം തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് വീണു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
നാലാംമൈലില്‍ ദേശീയ പാതയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സെത്തിയാണ് റോഡില്‍ നിന്നും മരം നീക്കിയത്. മധൂരില്‍ കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങള്‍ പൊട്ടി വീണു. ചിലയിടങ്ങളില്‍ വൈദ്യുതി തൂണിന് മുകളില്‍ മരം പൊട്ടിവീണതിനാല്‍ വൈദ്യുതി സംവിധാനം തകരാറിലായി.
കുഡ്‌ലു ആര്‍.ഡി നഗറിലെ ലതീഷി (28)ന്റെ ഒട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് വാഹനം തകര്‍ന്നു. മലയോരത്തും കനത്ത മഴയും കാറ്റും നാശം വിതച്ചു.

Keywords : Kasaragod, Kerala, Rain, Kanhangad, Madhur, Auto-rickshaw, Traffic-block, Heavy Rain.