city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെഹ്‌റു കോളേജില്‍ 15 ലക്ഷത്തിന്റെ തിരിമറി; ഹെഡ്അക്കൗണ്ടന്റിന് സസ്‌പെന്‍ഷന്‍

നെഹ്‌റു കോളേജില്‍ 15 ലക്ഷത്തിന്റെ തിരിമറി; ഹെഡ്അക്കൗണ്ടന്റിന് സസ്‌പെന്‍ഷന്‍
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജില്‍ 15 ലക്ഷത്തിന്റെ സാമ്പത്തിക തിരിമറി. അധ്യാപകരുടെയും അനധ്യാപകരുടെയും എല്‍.ഐ.സി അക്കൗണ്ടിലേക്ക് അടക്കേണ്ടുന്നതുള്‍പ്പെടെയുള്ള പല അക്കൗണ്ടുകളിലും ക്രമക്കേട് നടത്തിയ ഹെഡ് അക്കൗണ്ടന്റ് കരിവെള്ളൂര്‍ പെരളം സ്വദേശി മുരളീധരനെ മാനേജ്‌മെന്റ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.

തട്ടിപ്പ് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഹെഡ് അക്കൗണ്ടന്റ് മുഴുവന്‍ തുകയും തിരിച്ചടച്ചുവെങ്കിലും കോളേജ് മാനേജ്‌മെന്റിന്റെ നിര്‍ദേശമനുസരിച്ച് അനേ്വഷണം നടത്തിയതിനു ശേഷം മുരളീധരനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക തിരിമറി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഖാദര്‍ മാങ്ങാട് പ്രാഥമിക അനേ്വഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ സാമ്പത്തിക തിരിമറി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കോളേജ് മാനേജ്‌മെന്റിന് റിപോര്‍ട് നല്‍കി. തുടര്‍ന്ന് വിശദമായ അനേ്വഷണത്തിനും ഓഡിറ്റിങ്ങിനും വേണ്ടി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. കുമാരനെ മാനേജ്‌മെന്റ് ചുമതലപ്പെടുത്തി. അദ്ദേഹം നടത്തിയ ഓഡിറ്റിങ്ങിലാണ് മാസങ്ങളായി കോളേജ് അക്കൗണ്ട് മറയാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയതായി തിരിച്ചറിഞ്ഞത്.

മുരളീധരനെതിരെ ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്. സി.പി.എം അനുഭാവ അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ നേതൃത്വം സാമ്പത്തിക തിരിമറിയെ കുറിച്ച് ഉന്നതങ്ങളില്‍ പരാതി അയക്കുകയും ചെയ്തു. സംഭവം മൂടിവെക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വമായ ശ്രമമുണ്ടായി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Keywords: Nehru college, Head accountant, Suspension, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia