ഹര്‍ത്താല്‍ അക്രമം: 7 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Sep 3, 2014, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2014) ഹര്‍ത്താലിനോടനുബന്ധിച്ച് അമ്പലത്തറ തട്ടുമ്മലില്‍ മിനി ലോറി തടഞ്ഞുനിര്‍ത്തി കേടുവരുത്തുകയും ഡ്രൈവറേയും ക്ലീനറേയും ആക്രമിക്കുകയും തടയാനെത്തിയ പോലീസുകാരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ടി.കെ. വിനു, അശോകന്‍, കെ. ബാബു രാജ്, വേണുഗോപാല്‍, മധു, രാമകൃഷ്ണന്‍ നമ്പ്യാര്‍, ചന്ദ്രന്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷും സംഘവും അറസ്റ്റുചെയ്തത്.
അമ്പലത്തറ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ നന്ദനന്‍, സിവില്‍ പോലീസ് ഓഫീസര്‍ വിജീഷ്, ലോറി ഡ്രൈവര്‍ മുളിയാറിലെ അബൂബക്കര്‍, ക്ലീനര്‍ ചെര്‍ക്കളയിലെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി തട്ടുമ്മലിലെത്തിയപ്പോള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ക്ലീനറേയും ഡ്രൈവറേയും ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് പോലീസിന് നേരേയും അക്രമമുണ്ടായത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി ലാത്തിവീശിയാണ് അക്രമികളെ തുരത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
മോഡിയുടെ സന്ദേശം കേള്‍പ്പിക്കാന്‍ നിര്ബന്ധിക്കേെണ്ടന്നു തീരുമാനിക്കും മുമ്പ് സിപിഎമ്മുമായും ആലോചിച്ചു
Keywords : Harthal, Attack, Kanhangad, Police, Driver, Lorry, Cleaner, Injured, Arrest.