എ. ഹമീദ് ഹാജിയെ അനുകൂലിച്ച് കാഞ്ഞങ്ങാട്ട് ലീഗ് പ്രകടനം
Jun 24, 2015, 10:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/06/2015) എ. ഹമീദ് ഹാജിയെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി. ഹമീദ് ഹാജിക്ക് അഭിവാദ്യം അര്‍പ്പിച്ചും അദ്ദേഹത്തിനെതിരെ നടപടിയെടുത്ത നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുമുള്ള മുദ്രാവാക്യങ്ങളുമായാണ് തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് നഗരത്തില്‍ ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നത്.
ഈ പ്രകടനം ലീഗ് നേതൃത്വത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ഹമീദ് ഹാജിക്കെതിരായ നടപടിയെ അംഗീകരിക്കില്ലെന്ന് പ്രകടനത്തില്‍പങ്കെടുത്തവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അതിനിടെ തനിക്കെതിരായ നടപടിയെകുറിച്ച് പ്രതികരിക്കാന്‍ എ. ഹമീദ് ഹാജി തയ്യാറായില്ല. നേതൃത്വത്തിന്റെ നടപടിയെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്നനിലയില്‍ അംഗീകരിക്കുന്നു എന്നുമാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Keywords : Muslim-league, Kanhangad, Kerala, Rally, A. Hameed Haji, Hameed Haji supporters protest in Kanhangad.