ഹബീബ് അനുസ്മരണവും ഇഫ്താര്‍ സംഘമവും 23 ന്
Jul 18, 2012, 12:00 IST
കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23 ന് വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ വെച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹബീബ് റഹ്മാന്‍ അനുസ്മരണവും, ഇഫ്താര്‍ സംഘമവും സംഘടിപ്പിക്കുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും.
Keywords: Habeeb Rahman, Remembrance programme, MSF, Kanhangad, Kasaragod