city-gold-ad-for-blogger

ജില്ലാ ആശുപത്രിയില്‍ ഒരാള്‍ക്ക് കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു

ജില്ലാ ആശുപത്രിയില്‍ ഒരാള്‍ക്ക് കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിക്ക് കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ഇതോടെ എച്ച്1 എന്‍1 ബാധയേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം രണ്ടായി.

മലപ്പുറം തിരൂരങ്ങാടി എരിഞ്ഞോടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ റിയാസിനെയാണ്(27) എച്ച്1 എന്‍1 ബാധയേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്‍ മൊയ്തീന്റെ കല്ലുരാവിയിലെ ഭാര്യ വീട്ടിലേക്ക് വന്ന റിയാസിന് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് എച്ച്1 എ1 ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് യുവാവിന്റെ തൊണ്ടയില്‍ നിന്നുള്ള സ്രവം ഉള്‍പ്പടെയുള്ളവ മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും യുവാവിന്റെ നില മെച്ചപ്പെട്ടു വരുന്നതായും ജില്ലാ ആശുപത്രി സൂപ്രണ്ട് എം.പി. ജീജ പറഞ്ഞു.

അതിനിടെ എച്ച്1 എന്‍1 ബാധിച്ച എണ്ണപ്പാറ സ്വദേശി അസുഖം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

അതേസമയം ജില്ലയില്‍ ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചെത്തിയവരുടെ എണ്ണം അരലക്ഷം കടന്നതായാണ് സര്‍ക്കാറിന്റെ കണക്ക്. തിങ്കളാഴ്ച മാത്രം 750 ഓളം പേര്‍ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും മലേരിയ, എച്ച്1 എന്‍1 എന്നീ രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Keywords:  H1N1, Dist. Hospital, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia