ഹൗസിങ് ബോര്‍ഡ് ജീവനക്കാരന്‍ മരിച്ചു; മൃതദേഹം പഠനാവശ്യത്തിന് മെഡിക്കല്‍ കോളജിന് നല്‍കി
Jun 11, 2015, 15:30 IST
നീലേശ്വരം: (www.kasargodvartha.com 11/06/2015) സംസ്ഥാന ഹൗസിങ് ബോര്‍ഡ് കാസര്‍കോട് ഓഫീസ് ജീവനക്കാരന്‍ നീലേശ്വരത്ത് എച്ച് രാജേന്ദ്രന്‍ (54) നിര്യാതനായി. ഇയാളുടെ സമ്മതപത്രം പ്രകാരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് ഏല്‍പ്പിച്ചു.
ചെറുവത്തൂര്‍ മുഴക്കോത്തെ ഭവാനിയുടെയും പരേതനായ താര്‍ദന്റെയും മകനാണ്. ഭാര്യ: വനജ (മുഴക്കോത്ത്). മകള്‍: എച്ച്.ആര്‍ കാവ്യ (മ്യൂസിക് എംടി വിദ്യാര്‍ഥിനി ചെന്നൈ). സഹോദരങ്ങള്‍: എ.എന്‍ അശോക്കുമാര്‍ (അധ്യാപകന്‍ പടന്ന എം.ആര്‍.എച്ച്.എസ്), സുരേഷ്‌കുമാര്‍ (സിവില്‍ പോലീസ് ഓഫീസര്‍ നീലേശ്വരം), പുഷ്പലത (ബേക്കല്‍).
കേരള യുക്തിവാദി സംഘം ജില്ലാകമ്മിറ്റിയംഗമായിരുന്ന രാജേന്ദ്രന്റെ സമ്മതപത്രം പ്രകാരമാണ് മൃതദേഹം സംസ്ഥാന വൈസ് പ്രസിഡണ്ട് ഗംഗന്‍ അഴീക്കോട്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അംബുജാക്ഷന്‍, കെ വി വിദ്യാധരന്‍, എം മുരളീധരന്‍, ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, പ്രസിഡണ്ട് കെ വി രവീന്ദ്രന്‍ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഠനാവശ്യത്തിന് നല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Death, Obituary, Medical College, Student, Kanhangad, Rajendran .
Advertisement: