ഗോവ സ്വാതന്ത്ര്യസമര സേനാനി എച്ച്. കുഞ്ഞമ്പു നിര്യാതനായി
Oct 16, 2012, 14:45 IST
കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കാഞ്ഞങ്ങാട് നിട്ടടുക്കത്തെ എച്ച്. കുഞ്ഞമ്പു(75) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന കുഞ്ഞമ്പുവിന് സാമ്പത്തിക ബാധ്യത മൂലം ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം നിര്‍ത്തി. ഹൊസ്ദുര്‍ഗ് എലിമെന്ററി സ്‌കൂളിലെ പഠനത്തിന് ശേഷം ജീവിതമാരംഭിച്ചു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍.കെ. ബാലകൃഷ്ണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. ഗോവന്‍ സമരത്തില്‍ പങ്കെടുത്തു. ഗോവന്‍ സമരത്തില്‍ വളണ്ടിയറായ കുഞ്ഞമ്പു അറസ്റ്റ് ചെയ്യപ്പെട്ടു. കഠിനമായ പോലീസ് മര്‍ദനമേറ്റ് മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ ഒരു മാസം ചികിത്സയില്‍ കഴിയേണ്ടി വന്നു.
1977 മുതല്‍ 79 വരെ ഹിന്ദു മസ്ദൂര്‍ സഭയുടെ ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റായിരുന്നു. 75 മുതല്‍ 79 വരെ മലബാര്‍ ബീഡി മസ്ദൂര്‍ സഭയുടെ ജില്ലാ സെക്രട്ടറിയും ഐ എന്‍ ടി യു സിയുടെ കണ്ണൂര്‍ ജില്ലാ നിര്‍വാഹക സമിതിയംഗവുമായിരുന്നു. കാഞ്ഞങ്ങാട്ടെ ഉപഭോക്ത സമിതിയുടെ പ്രസിഡന്റുമായിരുന്നു. എന്‍ കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്നു എച്ച്. കുഞ്ഞമ്പു. കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബീഡി ആന്റ് സിഗാര്‍ വര്‍കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ഹൊസ്ദുര്‍ഗ് കണ്‍സ്യൂമര്‍ സൊസൈറ്റി ഡയറക്ടര്‍, ജനതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, കാഞ്ഞങ്ങാട് ക്ഷീര സഹകരണസംഘം ഡയറക്ടര്‍, ദിനേശ് ബീഡി സംഘം ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കിഴക്കുംകര കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡന്റായി 18 വര്‍ഷം തുടര്‍ചയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ നീലേശ്വരം ചിറപ്പുറം സ്വദേശിനി തമ്പായി. മക്കള്‍: വേണുഗോപാലന്‍, രാധാകൃഷ്ണന്‍(ഇരുവരും ഗള്‍ഫ്), ചന്ദ്രശേഖരന്‍ (അധ്യാപകന്‍ ജി.വി.എ.ച്ച്.എസ്.എസ്. ഉപ്പിലിക്കൈ), ഇന്ദിര. മരുമക്കള്‍: ഷീജ, വിദ്യ, പുഷ്പലത(അധ്യാപിക, ഗവ.എല്‍പി സ്‌കൂള്‍ തെരുവത്ത്), മുരളീധരന്‍(ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍, പാട്ടി, കാര്‍ത്യായനി. സംസ്‌കാരം ബുധനാഴ്ച രാവിലെ നടക്കും.
എച്ച്. കുഞ്ഞമ്പുവിന്റെ നിര്യാണത്തില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ. സി.കെ. ശ്രീധരന്‍, ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു, ജനറല്‍ സെക്രട്ടറി അഡ്വ. ടി.കെ. സുധാകരന്‍, ബ്ലോക്ക് പ്രസിഡന്റ് എം. അസിനാര്‍, മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: H.Kunhambu, Obituary, Kanhangad, Kasaragod, Kerala, Malayalam news