city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ പത്രത്തില്‍ വന്നത് പാറപ്പള്ളിയില്‍ കഴിയുന്ന കുട്ടിയുടെ ചിത്രം

പ്രമുഖ പത്രത്തില്‍ വന്നത് പാറപ്പള്ളിയില്‍ കഴിയുന്ന കുട്ടിയുടെ ചിത്രം
 പാറപ്പള്ളി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രമുഖ പത്രത്തില്‍ വന്ന ചിത്രം പാറപ്പള്ളിയില്‍ കഴിയുന്ന കുട്ടിയുടേതാണെന്ന് സൂചന. കലാപത്തിനിടെ രക്ഷപ്പെട്ട 14 കാരന്‍ യാദൃശ്ചികമായാണ് പാറപ്പള്ളിയിലെത്തിയിരുന്നത്. പാറപ്പള്ളി മുസ്ലിം ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിവിഎം യതീംഖാനയിലെ അന്തേവാസിയും അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഹാഷിമാണ് ഗുജറാത്തില്‍ നിന്നും രക്ഷപ്പെട്ട് പാറപ്പള്ളിയിലെത്തിയിരുന്നത്.
2002 ഫെബ്രുവരി 28ന് ഗുജറാത്ത് കലാപത്തിനിടയില്‍ അപ്രത്യക്ഷനായ ഒരു കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി നില്‍ക്കുന്ന ഒരു സ്ത്രീയുടെ കദന കഥ ഒരു ദേശീയ പത്രത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജമാഅത്ത് ഭാരവാഹികളും കുട്ടിയെ യതീംഖാനയില്‍ ഏല്‍പ്പിച്ച കുടുംബവും ഈ പത്രം കാട്ടി ഹാഷിമിനോട് വിശദവിവരങ്ങള്‍ ആരായാന്‍ ശ്രമിച്ചുവെങ്കിലും ഇതിനിടയില്‍ ഹാഷിം യതീംഖാനയില്‍ നിന്ന് മുങ്ങിയിരുന്നു. ജമാഅത്ത് ഭാരവാഹികള്‍ ഉടന്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഹാഷിമിനെ മംഗലാപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് കണ്ടെത്തി.
2005 നവംബര്‍ മാസത്തിലാണ് അമ്പലത്തറ മൂന്നാംമൈലിലെ പാലാട്ട് കരീമിന്റെ മകന്‍ സജീര്‍ മൂന്നാംമൈല്‍ ബസ്‌സ്‌റ്റോപ്പില്‍ വെച്ച് അനാഥ ബാലനായ ഹാഷിമിനെ കണ്ടെത്തിയത്. സജീര്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഉമ്മയോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
വിവരം പോലീസിന് കൈമാറിയതോടെ ഹാഷിമിനെ പാറപ്പള്ളിയിലെ അനാഥ മന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഹാഷിമിനെ പാറപ്പള്ളിയിലേക്ക് തിരിച്ചുകൊണ്ടുവരും. കുട്ടിയോട് വിശദവിവരങ്ങള്‍ തേടിയ ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനാണ് ജമാഅത്ത് ഭാരവാഹികള്‍ ധാരണയിലെത്തിയിരിക്കുന്നത്.

Keywords: kasaragod, boy, Kanhangad,  പാറപ്പള്ളി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia