ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ചരിത്ര വിജയം
Apr 26, 2012, 22:17 IST
കാഞ്ഞങ്ങാട്: 1948ല്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിച്ച കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി. പരീക്ഷയെഴുതിയ 577 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഇതില്‍ 20 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് കരസ്ഥമാക്കിയത് വിജയത്തിന്റെ തിളക്കം വര്‍ധിപ്പിച്ചു. കലാ- കായികമേളകളില്‍ സംസ്ഥാനത്ത് തന്നെ മികച്ച വിജയം നേടാറുള്ള ദുര്‍ഗയുടെ വിജയം അച്ചടക്കത്തിന്റെയും ചിട്ടയായ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലനമാണ്. തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂള്‍ എന്ന ബഹുമതിയും ദുര്‍ഗക്ക് സ്വന്തമാണ്. മാനേജ്മെന്റിന്റെയും പിടിഎയുടെയും അധ്യാപക- അനധ്യാപക ജീവനക്കാരുടെയും നിര്‍ലോഭമായ സഹകരണമാണ് വിജയത്തിന് പിന്നിലെന്ന് ഹെഡ്മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Keywords: SSLC, 100 percent victory, Durga HSS Kanhangad, Kasaragod