കാഞ്ഞങ്ങാട് ഗ്രാമീണ മാര്‍ക്കറ്റും തൊഴില്‍ പരിശീലന കേന്ദ്രവും ഉടന്‍ വരുന്നു
Mar 18, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/03/2015) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഗ്രാമീണ മാര്‍ക്കറ്റും തൊഴില്‍ പരിശീലന കേന്ദ്രവും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തത്.
ഗ്രാമീണ മാര്‍ക്കറ്റും തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിക്കാന്‍ പോകുന്ന ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എട്ട് മുറികളും മുകളില്‍ ഒരു ഹാളും മൂന്ന് മുറികളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ടോയ്‌ലറ്റ് സൗകര്യം , സ്റ്റെയര്‍കേസ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31 നകം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. കഴിഞ്ഞവര്‍ഷം സംസ്ഥാനഗവണ്‍മെന്റ് പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കനുവദിച്ച 3 കോടി രൂപയില്‍ നിന്ന് 52 ലക്ഷം രൂപ ചിലവിട്ട്് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള നാല് സെന്റ് സ്ഥലത്താണ് ഗ്രാമീണ മാര്‍ക്കറ്റും തൊഴില്‍ പരിശീലന കേന്ദ്രവും നിര്‍മിക്കുന്നത്.
സാധാരണക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങുവാനും വില്‍ക്കുവാനും ഗ്രാമീണ മാര്‍ക്കറ്റിലൂടെ അവസരം ലഭിക്കും. ഇവിടെ ഇടനിലക്കാരന്റെ ആവശ്യമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിപണി ലഭിക്കുന്നുവെന്നതാണ് ഗ്രാമീണ മാര്‍ക്കററിന്റെ പ്രത്യേകത. ബ്ലോക്ക്പഞ്ചായത്തിന്റെ കീഴില്‍ വരുന്ന യുവതീ- യുവാക്കള്‍ക്ക് വിവിധ രംഗത്ത് തൊഴില്‍ പരിശീലനം നല്‍കുകയും അവരെ സ്വയം തൊഴിലെടുത്ത് ജീവിക്കാന്‍ പ്രാപ്തരാക്കുകയുമാണ് പരിശീലന കേന്ദ്രത്തിന്റെ ലക്ഷ്യം.
വിവിധ രംഗങ്ങളില്‍ തൊഴില്‍ നല്‍കുന്നതോടെ പഞ്ചായത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബ്‌ളോക്ക് പഞ്ചായത്ത്അധികൃതരുടെ പ്രതീക്ഷ . തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങല്‍ തീരുമാനിക്കുന്നതിന് ഗവണ്‍മെന്റ് ഒരു കമ്മിറ്റിയെ നിയമിക്കും. ഇവിടെ ഏത് കോഴ്‌സുകള്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് ഈ കമ്മിറ്റിയാണ്. ബ്‌ളോക്ക് പഞ്ചായത്തും ഈ കമ്മിറ്റിയും ഇന്റര്‍വ്യു ചെയ്തിട്ടാണ് ഇവിടെ അദ്ധ്യാപകരെ നിയമിക്കുക. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഈകമ്മിററി രൂപീകരിക്കുന്നത്.
ബ്‌ളോക്ക്പഞ്ചായത്ത് പരിധിയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ തൊഴില്‍ പരിശീലന കേന്ദ്രം ശരിയായി പ്രയോജനപ്പെടുത്തുമെന്നും ഗ്രാമീണമാര്‍ക്കറ്റില്‍ സാധാരണക്കാര്‍ക്ക്‌നല്ല വിപണി കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഗ്രാമീണ മാര്‍ക്കറ്റും തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിക്കാന്‍ പോകുന്ന ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എട്ട് മുറികളും മുകളില്‍ ഒരു ഹാളും മൂന്ന് മുറികളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ടോയ്‌ലറ്റ് സൗകര്യം , സ്റ്റെയര്‍കേസ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31 നകം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. കഴിഞ്ഞവര്‍ഷം സംസ്ഥാനഗവണ്‍മെന്റ് പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കനുവദിച്ച 3 കോടി രൂപയില്‍ നിന്ന് 52 ലക്ഷം രൂപ ചിലവിട്ട്് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള നാല് സെന്റ് സ്ഥലത്താണ് ഗ്രാമീണ മാര്‍ക്കറ്റും തൊഴില്‍ പരിശീലന കേന്ദ്രവും നിര്‍മിക്കുന്നത്.
വിവിധ രംഗങ്ങളില്‍ തൊഴില്‍ നല്‍കുന്നതോടെ പഞ്ചായത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബ്‌ളോക്ക് പഞ്ചായത്ത്അധികൃതരുടെ പ്രതീക്ഷ . തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങല്‍ തീരുമാനിക്കുന്നതിന് ഗവണ്‍മെന്റ് ഒരു കമ്മിറ്റിയെ നിയമിക്കും. ഇവിടെ ഏത് കോഴ്‌സുകള്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് ഈ കമ്മിറ്റിയാണ്. ബ്‌ളോക്ക് പഞ്ചായത്തും ഈ കമ്മിറ്റിയും ഇന്റര്‍വ്യു ചെയ്തിട്ടാണ് ഇവിടെ അദ്ധ്യാപകരെ നിയമിക്കുക. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഈകമ്മിററി രൂപീകരിക്കുന്നത്.
ബ്‌ളോക്ക്പഞ്ചായത്ത് പരിധിയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ തൊഴില്‍ പരിശീലന കേന്ദ്രം ശരിയായി പ്രയോജനപ്പെടുത്തുമെന്നും ഗ്രാമീണമാര്‍ക്കറ്റില്‍ സാധാരണക്കാര്‍ക്ക്‌നല്ല വിപണി കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Keywords : Kanhangad, Kasaragod, Kerala, Training, Grameena market.