കാഞ്ഞങ്ങാട്ടെ പട്ടാളവേഷം; കേസ് പിന്‍വലിക്കുന്നത് പരിശോധിക്കും: ആഭ്യന്തരമന്ത്രി
Oct 12, 2012, 15:01 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പട്ടാള വേഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. കോട്ടയത്തും സമാനമായ സംഭവം നടന്നിട്ടും കേസെടുക്കാത്ത കാര്യം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പഴയ കേസായതുകൊണ്ട് ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കാസര്‍കോട് എസ്.പിയെയടക്കം ചില പോലീസുദ്യോഗസ്ഥരെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ നിമിഷം വരെ ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Related News:

Keywords : Military, Kanhangad, Police,Case,Kasaragod, Minister Thiruvanchoor Radhakrishnan, Minister, Kerala