കൃഷി ഓഫീസ് അടിച്ച് തകര്‍ത്ത കേസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ റിമാന്‍ഡില്‍
Jan 15, 2013, 16:41 IST
തൃക്കരിപ്പൂര്‍: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സമരം നടത്തി വരുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പിലിക്കോട് കൃഷി ഓഫീസ് അടിച്ച് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
നീലേശ്വരം ഗവ. ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. മഹേഷ് കുമാര്‍(35), രാമചന്ദ്രന്‍ (48), അധ്യാപകനായ ചന്തേര വെങ്ങാട്ടെ സന്തോഷ് കുമാര്‍(45), വെസ്റ്റ് എളേരി പഞ്ചായത്തിലെ യു. ഡി ക്ലര്‍ക്കായ എടാട്ടുമ്മലിലെ വിനയരാജ് (39), ഡ്രൈവര്‍ പിലിക്കോട്ടെ മനോജ് എന്നിവരെയാണ് ചന്തേര എസ്.ഐ. എം.പി. വിനീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
മഹേഷ് കുമാര്‍ ഉള്‍പ്പെടെ നാലുപേരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മനോജിനെയാണ് ഈ കേസില്‍ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. മനോജിനെ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.
പണിമുടക്ക് ദിവസം പിലിക്കോട് കൃഷി ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ട് സമരാനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാര്‍ കൃഷി ഓഫീസിലേക്ക് തള്ളിക്കയറി ജനല്‍ ചില്ലുകളും മറ്റുസാധന സാമഗ്രികളും അടിച്ച് തകര്‍ക്കുകയും കൃഷി ഓഫീസര്‍ ബിജുവിനെയും പാര്‍ട്‌ടൈം സ്വീപ്പര്‍ കുഞ്ഞികൃഷ്ണനെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. മനോജിന്റെ വാഹനത്തിലാണ് പിലിക്കോട് കൃഷി ഓഫീസ് ആക്രമിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയിരുന്നത്. അഞ്ചുപേര്‍ അറസ്റ്റിലായെങ്കിലും മറ്റു പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Keywords: Pilicode, Agriculture office, Attack, Case, Government, Employees, Remanded, Court, Trikaripur, Kasaragod, Kerala, Malayalam news