city-gold-ad-for-blogger
Aster MIMS 10/10/2023

ജാതി സെന്‍സസിന് നിയോഗിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ അധികൃതര്‍ വഞ്ചിച്ചു

ജാതി സെന്‍സസിന് നിയോഗിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ അധികൃതര്‍ വഞ്ചിച്ചു
കാഞ്ഞങ്ങാട്: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജാതി സെന്‍സസിന് നിയോഗിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ വാഗ്ദാനംചെയ്ത തുക നല്‍കാതെ അധികൃതര്‍ വഞ്ചിച്ചതായി പരാതി.
നാല് രീതികളില്‍ സെന്‍സസ് നടത്തിയാല്‍ 7,600 രൂപയും 1,500 രൂപ ടിഎയും നല്‍കാമെന്നാണ് ബന്ധപ്പെട്ടവര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ പകുതി തുകപോലും നല്‍കാന്‍ ഇപ്പോള്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ഓപ്പറേറ്റര്‍മാര്‍ പരാതിപ്പെടുന്നത്. സെന്‍സസിന് നിയോഗിക്കുന്നതിന് മുമ്പ് നല്‍കിയ ഉറപ്പുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
വിനീത എന്ന സ്ത്രീയെയാണ് ജാതി സെന്‍സസിന്റെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നത്. കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് ജാതി സെന്‍സസ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയിരുന്നത്.
വിനീത ഗള്‍ഫില്‍ പോയതോടെ പകരം നിയോഗിക്കപ്പെട്ട സ്ത്രീക്ക് സെന്‍സസ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് അധികൃതര്‍ നല്‍കിയ ഉറപ്പുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ല.
മലമ്പപ്രദേശങ്ങളിലൂടെ വളരെ ദുഷ്‌കരമായ വഴികള്‍ താണ്ടിയാണ് പല ഓപ്പറേറ്റര്‍മാരും ജാതി സെന്‍സസ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനിടയില്‍ കമ്പ്യൂട്ടറുകള്‍ പെട്ടെന്ന് ഓഫായാല്‍ ആദ്യം മുതല്‍തന്നെ വീണ്ടും സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്തണം.
ഒരുവീട്ടില്‍ മാത്രമായി ഇതിനായി അരമണിക്കൂര്‍ നേരത്തോളം വരെ ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. കാര്യം കഴിഞ്ഞപ്പോള്‍ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെ അധികൃതരുടെ ഭാഗത്ത് നിന്ന് ക്രൂരമായ സമീപനമാണ് ഉണ്ടാകുന്നതെന്നാണ് ആരോപണം. ഇങ്ങനെ വിശ്വാസ വഞ്ചന കാണിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ജാതി സെന്‍സസിന് തങ്ങള്‍ ഇറങ്ങില്ലായിരുന്നുവെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.
വാഗ്ദാനം ചെയ്ത തുക തങ്ങള്‍ക്ക് ലഭിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അധികൃതരുടെ ഇത്തരത്തിലുള്ള സമീപനം വരുംനാളുകളില്‍ ജാതി സെന്‍സസ് നടത്താന്‍ ആരെയും കിട്ടാത്ത സ്ഥിതിവിശേഷം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.



Keywords:  Kanhangad, Cheating, Religion census, Data entry operator 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL