city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സ്വര്‍­ണമാല മോഷ്ടിച്ചു

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സ്വര്‍­ണമാല മോഷ്ടിച്ചു
കാഞ്ഞങ്ങാട്: തമിഴ്‌നാട്ടില്‍ നിന്നുള്ള മോഷണ സംഘം കാസര്‍കോട് നഗരത്തിന് പുറമെ കാഞ്ഞങ്ങാട്ടും താവളമുറപ്പിച്ചു. ബസുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് പിടിച്ചുപറിയും മോഷണവും നടത്തുന്നത്. സ്വകാര്യ ബസുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും തിരക്കുള്ള സമയങ്ങളില്‍ കയറിപ്പറ്റി മോഷണം നടത്തുന്ന രീതിയാണ് ഇവരുടേത്.

ഭിക്ഷാടനത്തിന്റെയും മറ്റും മറവില്‍ സംഘം കാഞ്ഞങ്ങാട്ട് നിലയുറപ്പിച്ച് മോഷണം നടത്തുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വര്‍­ണ താലിമാല­യാ­ണ് ന­ഷ്ട­പ്പെ­ട്ടത്.

കാസര്‍കോട്ട് നിന്നും ചന്ദ്രഗിരി വഴി തലശേരിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി മലബാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് കടപ്പുറത്തെ മനോഹരന്റെ ഭാര്യ പ്രമീളയുടെ മൂന്നര പവന്റെ താലിമാലയാണ് ബസ് യാത്രക്കിടയില്‍ അപഹരിക്കപ്പെട്ടത്. ബസില്‍ അന്യസംസ്ഥാനക്കാരായ ചിലര്‍ യാത്ര ചെയ്തിരുന്നു. കാഞ്ഞങ്ങാട്ട് ബസിറങ്ങിയപ്പോഴാണ് മാല മോഷണം പോയതായി പ്രമീള തിരിച്ചറിഞ്ഞത്.

പ്രമീള കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കെ എസ് ആര്‍ ടി സി ബസ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ബസിനകത്ത് പോലീസ് വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ മാല കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

പ്രമീള രേഖാ മൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തിന് പിറകെ കാഞ്ഞങ്ങാട്ട് മറ്റൊരു ബസിലും സമാനമായ രീതിയിലുള്ള  മോഷണം നടന്നു. ബസ് യാത്രക്കാരന്റെ 12,000 രൂപയാണ് തട്ടിയെടുത്തത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി ആള്‍ത്തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങള്‍ നോക്കിയാണ് സംഘം മോഷണത്തിനിറങ്ങുന്നത്. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു വരികയാണ്.

Keywords: Gold chain, Robbery, Bus, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia