ബൈക്കിലെത്തിയ രണ്ടംഗസംഘം പട്ടാപകല്‍ ആടിനെ തട്ടിക്കൊണ്ടുപോയി
Jul 29, 2015, 09:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) ബൈക്കിലെത്തിയ രണ്ടംഗസംഘം പട്ടാപകല്‍ ആടിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാഞ്ഞങ്ങാട് കിഴക്കുംകരയിലെ നിര്‍മ്മലയുടെ ആടിനെയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിന് സമീപം നിര്‍മല ആടിനെ മേയാന്‍ കെട്ടിയതായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേര്‍ കയര്‍ അഴിച്ചുമാറ്റി ആടിനെ തട്ടിയെടുക്കുകയും കടന്നുകളയുകയുമാണ് ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ട നിര്‍മ്മല ബഹളംവെച്ച് പിറകെ ഓടിയെങ്കിലും ഫലണ്ടായില്ല. ആടിനെ നഷ്ടമായതില്‍ മാനസികമായിതളര്‍ന്ന നിര്‍മല ഉടന്‍തന്നെ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
Keywords : Robbery, Theft, Kanhangad, Kasaragod, Kerala, Bike, Goat,