യുവാവിന്റെ കയ്യില്‍ തുളച്ചുകയറിയ ഗ്ലാസ് കഷണം 3 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു
Jan 10, 2015, 14:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/01/2015) യുവാവിന്റെ കൈപ്പത്തിക്കുള്ളില്‍ തുളച്ചുകയറിയ ഗ്ലാസ് കഷണം മൂന്ന് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പടന്നക്കാട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം.കെ മനോജിന്റെ (34) വലത് കൈപ്പത്തിക്കകത്ത് നിന്നാണ് ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഗ്ലാസ് കഷണം നീക്കം ചെയ്തത്.
ചെന്നൈയില്‍ സ്ഥാപനം നടത്തുന്ന മനോജ് 2012 നവംബറില്‍ വീടിന്റെ ജനലില്‍ ഘടിപ്പിക്കാനായി ഗ്ലാസ് കൊണ്ടുവന്നിരുന്നു. പിന്നീട് മനോജിന്റെ വലത് കൈ ഗ്ലാസില്‍ തട്ടുകയും തുടര്‍ന്ന് മുറിവ് സംഭവിക്കുകയും ചെയ്തു. നീരുവന്ന് വീര്‍ത്ത കൈയുമായി മനോജ് നീലേശ്വരത്തെ സ്വകാര്യാശുപത്രിയിലെത്തുകയും മുറിവിന് ഡോക്ടര്‍ പരിശോധിച്ച് ബാന്റേജ് ഇടുകയും ചെയ്തു.
എന്നാല്‍ കൈക്കകത്ത് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മനോജിന്റെ കൈപ്പത്തി വീണ്ടും വീര്‍ത്ത് വരികയായിരുന്നു. അസഹ്യമായ വേദനയുമായി കഴിയുകയായിരുന്ന മനോജ് കൈപ്പത്തിക്ക് പഴുപ്പ് കൂടി ബാധിച്ചതോടെ ജില്ലാശുപത്രിയില്‍ ചികിത്സതേടിയെത്തുകയായിരുന്നു. ജില്ലാശുപത്രിയിലെ അസി. സര്‍ജന്‍ ഡോ. സാജു മനോജിന്റെ കൈ വിശദമായി പരിശോധിച്ചു ഗ്ലാസ് കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയുമായിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Hospital, Injured, Kasaragod, Kerala, Health, Operation, Manoj, Glass, Glass pieces removed after three years from the hand.
Advertisement: