കതിര്‍മണ്ഡപത്തിലെത്തി നവവധുവിന്റെ മുഖത്തടിച്ചത് കാമുകനായ കോളജ് വിദ്യാര്‍ത്ഥി
May 30, 2014, 12:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.05.2014) വധൂവരന്മാരെ ആശീര്വദിക്കാനെന്ന വ്യാജേന കതിര്‍മണ്ഡപത്തിലെത്തി നവവധുവിന്റെ കരണത്തടിച്ചത് കാമുകനും രാജപുരത്തെ കോളജ് വിദ്യാര്‍ത്ഥിയുമായ 22 കാരന്. കാഞ്ഞങ്ങാട്ടെ ഒരു ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച നടന്ന വിവാഹത്തിനിടെയാണ് യുവാവ് കതിര്‍മണ്ഡപത്തില്‍ കയറി നവവധുവായ പാണത്തൂര്‍ സ്വദേശിനിയുടെ മുഖത്തടിച്ചത്.
രാവണേശ്വരത്തെ യുവാവാണ് വരന്. ഓര്‍ക്കാപ്പുറത്ത് അടിയേറ്റ വധുവും മിന്നുചാര്‍ത്തിയ വരനും സ്തംഭിച്ചു നില്‍ക്കേ മണ്ഡപത്തില്‍ നിന്നിറങ്ങി നടന്ന യുവാവിനെ വിവാഹത്തിനെത്തിയവര്‍ പിടികൂടി നന്നായി പൂശി. വിവരം ലഭിച്ച് സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ അടികൊണ്ട നവവധുവിനോ, ബന്ധുക്കള്‍ക്കോ പരാതിയില്ലാത്തതിനാല്‍ യുവാവിനെ രാത്രിയോടെ വിട്ടയക്കുകയായിരുന്നു.
ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്ന യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവാവ് പോലീസിനോടു പറഞ്ഞു. രാജപുരത്തെ കോളജിലും ഒന്നിച്ചു പഠിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് വധൂവരന്മാര് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശീര്‍വാദം സ്വീകരിക്കുന്നതിനിടെയാണ് കാമുകന് അവിടേക്കു കയറിവന്നതും വധുവിന്റെ കരണത്തടിച്ചതും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Love, Marriage, College, Student, Function, Youth, Panathur, Police.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233