വിവാഹത്തില്‍ നിശ്ചിയത്തില്‍ നിന്നും പിന്മാറിയ വീട്ടുകാരെ ധിക്കരിച്ച് യുവതി കാമുകനോടൊപ്പം പോയി
Jul 27, 2012, 10:22 IST
കാഞ്ഞങ്ങാട്: വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയ വീട്ടുകാരെ ധിക്കരിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി കോടതിയില്‍ ഹാജരായി. കണ്ണൂര്‍ പയ്യാവൂരിലെ കാഞ്ഞിരക്കൊല്ലി പുതുപ്പറമ്പില്‍ മണിയുടെ മകള്‍ പി എം മഞ്ജു(18)വാണ് വ്യാഴാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരായത്. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് മഞ്ജു കാമുകനായ പരപ്പ കാരാട്ടെ സുഗദീപിനോടൊപ്പം പോയി.
സുഗദീപുമായി മൂന്ന് മാസക്കാലമായി മഞ്ജു പ്രണയത്തിലാണ്. മഞ്ജുവിന്റെ മൊബൈല്‍ ഫോണില്‍ വന്ന സുഗദീപിന്റെ മിസ്ഡ് കോളില്‍ യുവതി തിരിച്ച് വിളിക്കുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് സുഗദീപിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി മഞ്ജുവിന്റെ വീട്ടിലെത്തി. മഞ്ജുവിനെ സുഗദീപിന് വിവാഹം ചെയ്ത് കൊടുക്കാമെന്ന് അറിയിച്ച വീട്ടുകാര്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ മനോവിഷമത്തിലായ മഞ്ജു വീട്ടുകാരെ ധിക്കരിച്ച് സുഗദീപിനോടൊപ്പം ഒളിച്ചോടുകയാണുണ്ടായത്.
ജൂലായ് 24 ന് രാവിലെ ചൂരിദാര്‍ തയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മഞ്ജു ബസ് കയറി നീലേശ്വരത്തെത്തുകയും അവിടെ നിന്ന് മൊബൈല്‍ ഫോണില്‍ സുഗദീപിനെ വിളിക്കുകയുമായിരുന്നു. താന്‍ പരപ്പയില്‍ കാത്ത് നില്‍ക്കുമെന്ന് സുഗദീപ് അറിയിച്ചതിനെ തുടര്‍ന്ന് മഞ്ജു പരപ്പയിലെത്തുകയും തുടര്‍ന്ന് ഇരുവരും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു.
പോലീസ് മഞ്ജുവിന്റെ സഹോദരനെ വിവരമറിയിച്ചെങ്കിലും എത്താനുള്ള അസൗകര്യം അറിയിച്ചു. ഈ സാഹചര്യത്തില്‍ പോലീസ് മഞ്ജുവിനെ കനകപ്പള്ളിയിലെ മഹിളാ സെന്ററില്‍ പാര്‍പ്പിക്കുകയും യുവതിയെ തേടി പിതാവ് മണിയും സഹോദരന്‍ മഹേഷും എത്തുകയും ചെയ്തു. മഞ്ജു സുഗദീപിനോടൊപ്പം വീടുവിട്ട സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല.

Keywords: Girl, Lover, Kanhangad, Kasaragod