city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാളിന് വസ്ത്രമെടുക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് കുട്ടിയെ കാണാതായി

പെരുന്നാളിന് വസ്ത്രമെടുക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് കുട്ടിയെ കാണാതായി
കാഞ്ഞങ്ങാട്: നഗരത്തില്‍ പെരുന്നാള്‍ വസ്ത്രമെടുക്കാനെത്തിയ കുടുംബത്തിലെ കുട്ടിയെ തിരക്കിനിടയില്‍ കാണാതായത് പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ പള്ളിക്കരയില്‍ നിന്നും വന്ന കുടുംബത്തിലെ ആറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും പെരുന്നാളിനുള്ള വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് കാണാതായത്.

കുട്ടി ഒറ്റയ്ക്കിരുന്ന് കരയുന്നത് ശ്രദ്ധല്‍­പെട്ട് നെല്ലിത്തറ നെടുവട്ടംവയലിലെ അനീഷും സുഹൃത്ത് സൈഫുദ്ദീനും പോലീസില്‍ വിവരമറിക്കുകയും പോലീസ് കുട്ടിയെയും കൊണ്ട് രക്ഷിതാക്കളെ അന്വേഷിക്കുകയും ഇവരെ കണ്ടെത്തിയ ശേഷം കുട്ടിയെ ഏല്‍­പിക്കുകയുമായിരുന്നു. പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാഞ്ഞങ്ങാട് നഗരത്തില്‍ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.

Keywords: Child, Missing, Shoping, Ramzan, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia