പെണ്‍ക്കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടികൊണ്ടുപോയ കാമുകന്‍ റിമാന്റില്‍
Jan 17, 2012, 16:48 IST
ഹൊസ്ദുര്‍ഗ്: പ്രണയിച്ച് പ്രലോഭിപ്പിച്ച ശേഷം 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ കാമുകനെ കോടതി റിമാന്റ് ചെയ്തു. കൊന്നക്കാട് മാട്ടാത്തി ഹൗസിലെ തോമസിന്റെ മകന്‍ എം.ടി.ജോയിയെയാണ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് ജോയിയെ വെള്ളരിക്കുണ്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
പെണ്‍കുട്ടിയെയും പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു. പരപ്പ പുലിയം കുളത്തെ 16 കാരിയെ 2012 ജനുവരി 14ന് വൈകുന്നേരം 3 മണിക്ക് ജോയി തട്ടിക്കൊണ്ടുപോയെന്നാണ് പിതാവ് വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. പുലിയം കുളത്തെ പെട്രോള്‍ പമ്പില്‍ ജീവനക്കാരിയായ പെണ്‍കുട്ടിയുമായി ജോയി രണ്ടു വര്‍ഷക്കാലം പ്രണയത്തിലായിരുന്നു.
ഇരുവരുടെയും പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാര്യം പെണ്‍കുട്ടി കാമുകനായ ജോയി യെ അറിയിച്ചിരുന്നു. തുടര്‍ ന്നാണ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ജോയി കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ജോയി കമ്പല്ലൂരിലെ വാടക വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ജോയിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെളളരിക്കുണ്ട് ടൗണില്‍ ജോയിയെ കണ്ടത്തിയത്.
Keywords: Youth, Remand, Kidnap-case, Girl, Kanhangad, Vellarikundu, Kasaragod