city-gold-ad-for-blogger

വിവാഹത്തലേന്ന് യുവതി കാമുകനോടൊപ്പം വീടുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 28.05.2014) വിവാഹത്തലേന്ന് യുവതി കാമുകനോടൊപ്പം വീടുവിട്ടു. ചട്ടഞ്ചാലിന് സമീപത്തെ 19 കാരിയാണ് വീടിന് സമീപത്തെ യുവാവുമായി ചൊവ്വാഴ്ച രാവിലെ വീടുവിട്ടത്. കാഞ്ഞങ്ങാട്ടെ യുവാവുമായുള്ള വിവാഹം ബുധനാഴ്ച നടക്കാനിരിക്കേയായിരുന്നു യുവതി കാമുകനോടൊപ്പം പോയ്ത്.

വധുവിനെ കാണാതായതോടെ വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ പിന്നീട് കണ്ടെത്തുകയുമായിരുന്നു. ഇവരുടെ പ്രണയബന്ധം നേരെത്തെ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നു.

എന്നാല്‍ ഈ ബന്ധം അംഗീകരിക്കാതെ വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു സിനിമാ സ്റ്റൈലില്‍ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയത്. വധു വീടുവിട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചത്തെ വിവാഹം മുടങ്ങി. വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഇരുവീട്ടുകാരും പൂര്‍ത്തിയാക്കിയിരുന്നു.

വിവാഹത്തലേന്ന് യുവതി കാമുകനോടൊപ്പം വീടുവിട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia