city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള പെര്‍വാഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു; സ്ത്രീക്ക് ഗുരുതരം

കുമ്പള: (www.kasargodvartha.com 05.12.2014) കുമ്പള പെര്‍വാര്‍ഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മാണിക്കോത്തെ മറിയുമ്മ എന്ന സ്ത്രീയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൗങ്കര്‍ ലോറിയും മംഗലാപുരത്ത് നിന്നും രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത് കാഞ്ഞങ്ങാട് മാണിക്കോത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് കുമ്പള പെര്‍വാര്‍ഡ് ദേശീയ പാതയില്‍ കൂട്ടിയിടിച്ചത്.

ഇന്ധനം ഇറക്കിയ ശേഷം മംഗലാപുരത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. അപകടത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പെടെയുള്ളവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കുമ്പള ആരിക്കാടിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പെര്‍വാര്‍ഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചത്.

കുമ്പള പെര്‍വാഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു; സ്ത്രീക്ക് ഗുരുതരം


കുമ്പള പെര്‍വാഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു; സ്ത്രീക്ക് ഗുരുതരം

കുമ്പള പെര്‍വാഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു; സ്ത്രീക്ക് ഗുരുതരം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Tanker-lorry, Accident, Police, Fire Force, Kumbala, Ambulance, Kanhangad, Hospital, Gas tanker rams into Ambulance on highway near Kumbala

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia