പൊള്ളക്കടയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം
Nov 10, 2013, 10:27 IST
കാഞ്ഞങ്ങാട്: കാസര്‍കോട് - കാഞ്ഞങ്ങാട് ദേശീയ പാതയില്‍ പൊള്ളക്കടയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ ടാങ്കറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തെങ്കാശി സ്വദേശി കാര്‍ത്തിക്കി(28)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം.
മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് വാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ ടാങ്കറില്‍ നിന്നും വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷമാണ് വാഹനം റോഡില്‍ നിന്നും നീക്കിയത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ച ശേഷം സംസ്ഥാന പാതയിലൂടെയായിരുന്നു ചരക്കു വാഹനങ്ങള്‍ ഉള്‍പെടെയുള്ളവയെ വഴിതിരിച്ചു വിട്ടത്.
മംഗലാപുരത്ത് നിന്നും ഇന്ത്യന്‍ ഗ്യാസ് കമ്പനി അധികൃതരും വളപട്ടണത്ത് നിന്നും വിദഗ്ധരും എത്തിയതിന് ശേഷമാണ് മറിഞ്ഞ ടാങ്കറില്‍ വാതക ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയത്. അപകടത്തെ തുടര്‍ന്ന് പൊള്ളക്കടയിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം മണിക്കൂറുകളോളം വിച്ഛേദിച്ചിരുന്നു.
ഹൊസ്ദുര്‍ഗ് സി.ഐ പി.കെ സുധാകരന്, അമ്പലത്തറ എസ്.ഐ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്സ് യൂണിറ്റും ഹൈവേ പോലീസുമാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Keywords : Kanhangad, Kasaragod, NH, Tanker-Lorry, Accident, Kerala, Police, Fire force, Driver, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

File Photo |
ഹൊസ്ദുര്‍ഗ് സി.ഐ പി.കെ സുധാകരന്, അമ്പലത്തറ എസ്.ഐ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്സ് യൂണിറ്റും ഹൈവേ പോലീസുമാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.