city-gold-ad-for-blogger

കാഞ്ഞങ്ങാട് സൗത്തില്‍ വന്‍ കഞ്ചാവ് വില്‍പന; വിദ്യാര്‍ത്ഥികളുടെ കൈയിലും കഞ്ചാവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 10/03/2015) കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി പരാതി. കാഞ്ഞങ്ങാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങാനായി യുവാക്കളും വിദ്യാര്‍ത്ഥികളും എത്തുന്നത് ഈ പ്രദേശത്തേക്കാണ്. രാത്രി ഏഴ് മണി മുതല്‍ തുടങ്ങുന്ന വില്‍പന 11 മണി വരെ നീണ്ടു നില്‍ക്കുന്നു.

കഞ്ചാവ് നിറച്ച ഒരു ബീഡിക്ക് 40 രൂപയാണ് ഈടാക്കുന്നത്. റെയില്‍വേ ട്രാക്കിന് സമീപം റോഡ് അവസാനിക്കുന്ന സ്ഥലത്ത് ഇരുമ്പുതൂണിലാണ് യുവാക്കള്‍ കൂട്ടമായി വന്നിരിക്കുന്നത്. ഇവിടെ ഇരുന്നാണ് പലരും കഞ്ചാവ് വലിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ നിന്നും കഞ്ചാവ് ബീഡി സപ്ലൈ ചെയ്യുന്നതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ കഞ്ചാവ് സംഘമാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് ശേഷം ഇത്തരം സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരുന്നുവെങ്കിലും അടുത്തിടെ പോലീസിന്റെ പരിശോധനയും മറ്റും കുറഞ്ഞതോടെയാണ് കാഞ്ഞങ്ങാട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന കഞ്ചാവ് വില്‍പന സംഘം തൊട്ടടുത്ത കേന്ദ്രത്തിലേക്ക് ഇടപാടുകള്‍ മാറ്റിയത്.

എല്ലാ ഭാഗത്ത് നിന്നുമുള്ളവര്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമാണ് കാഞ്ഞങ്ങാട് സൗത്ത്. ഏതാനും യുവാക്കളാണ് കഞ്ചാവ് വില്‍പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് മുകളില്‍ ചില ബോസുമാരുമുണ്ടെന്നാണ് സൂചന പുറത്തു വന്നിരിക്കുന്നത്. കഞ്ചാവ് വില്‍പന സംഘത്തിന്റെ ശല്യം മൂലം ഇതുവഴി സ്ത്രീകള്‍ക്കും നാട്ടുകാര്‍ക്കും വഴിനടന്നു പോകാനുള്ള സാഹചര്യം പോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവ് വില്‍പനയെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയിരുന്നുവെങ്കിലും ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
കാഞ്ഞങ്ങാട് സൗത്തില്‍ വന്‍ കഞ്ചാവ് വില്‍പന; വിദ്യാര്‍ത്ഥികളുടെ കൈയിലും കഞ്ചാവ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia