കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ 75 കാരനായ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍
Dec 6, 2014, 17:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2014) കഞ്ചാവ് കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ 75കാരനായ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റില്‍. തലശ്ശേരി എരഞ്ഞോളിയിലെ സി.കെ നാരായണനെയാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാസര്‍കോട് റെയില്‍വെ എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പ്രതിയില്‍ നിന്നും 60 പാക്കറ്റുകളിലായി 100 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. നേരത്തെ അറസ്റ്റിലായ നാരായണനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതിയില്‍ നിന്നും 60 പാക്കറ്റുകളിലായി 100 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. നേരത്തെ അറസ്റ്റിലായ നാരായണനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
Keywords : Kanhangad, Ganja, Case, Accuse, Arrest, Railway station, Kasaragod, Kerala, Court, CK Narayanan.